സെയ്ഫ് അലി ഖാനെതിരേയുണ്ടായ അക്രമണവും തുടര്‍ന്നുണ്ടായ ഭയവും തന്നെയും കുടുംബത്തെയും സാരമായി ബാധിച്ചിരുന്നുവെന്നു ബോളിവുഡ് താരം കരീന കപുർ.
പോയ വർഷം കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞതാണെന്നും കരീന പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഭർത്താവും ബോളിവുഡ് താരവുമായ സെയ്ഫ് അലി ഖാനുമൊത്തുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കരീനയുടെ കുറിപ്പ്.
2025 ഞങ്ങള്‍ക്കും കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ദുരിതപൂർണമായ വര്‍ഷമായിരുന്നു... പക്ഷേ ഞങ്ങള്‍ അതിനെയെല്ലാം അതിജീവിച്ചു. പരസ്പരം ആശ്വാസമായി... ഞങ്ങള്‍ ഒരുപാട് കരഞ്ഞു, പ്രാര്‍ഥിച്ചു. സ്നേഹം എല്ലാം കീഴടക്കുമെന്നും കുട്ടികള്‍ നമ്മള് വിചാരിക്കുന്നതിലും ധീരരാണെന്നും 2025 പഠിപ്പിച്ചു. സുഖത്തിലും ദുഃഖത്തിലും തങ്ങളോടൊപ്പംനിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി... സര്‍വശക്തനായ ദൈവത്തിനും നന്ദി പറയുന്നു. എല്ലാവര്ക്കും പുതുവത്സരാശംസകള്‍..!'
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈയിലെ വസതിയില്‍വച്ച് സെയ്ഫ് കവര്‍ച്ചക്കാരന്റെ കത്തിയാക്രമണത്തിന് ഇരയായിരുന്നു. മോഷ്ടാവിന്റെ കുത്തേറ്റ സെയ്ഫിന്റെ നട്ടെല്ലിനു പരിക്കേറ്റിരുന്നു. പത്തു ദിവസത്തോളം താരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു.
കരീനയും സെയ്ഫും മക്കളായ തൈമൂറിനും ജെഹിനുമൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ്. 2026ൽ ഇരുവർക്കും വന്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം സിനിമയുടെ റീമേക്കിലും സെയ്ഫ് പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു.